ഈ ടൂട്ടോറിയൽ നമുക്ക് വേണ്ടി പെരുന്നാൾ സമ്മാനമായി തയ്യാറാക്കിയിരിക്കുന്നത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും രാഹുൽ സ്പാരോ

  എല്ലാവർക്കും 3D ചെയ്യാൻ ആഗ്രഹം ഉണ്ട് .പക്ഷെ ഗ്രാഫിക്സ് കാർഡ് അതിനു അനുവദിക്കില്ല, (സാധാരണക്കാരുട കാര്യാമാ പറഞ്ഞെ).. അല്ലങ്കിൽ ഫോട്ടോഷോപ്പ് വേർഷൻ‍ CS5 മുതൽആണ് നമ്മുക്ക് 3D ചെയ്യാൻ ഓപ്ഷൻ‍ ചേർത്തിരിക്കുന്നത് ...ഇനി നിങ്ങൾ ഒന്നുകൊണ്ടുംവിഷമിക്കണ്ട ഞാൻ നിന്നോടോപ്പമുണ്ട്
 
എന്നാ നമുക്ക് തുടങ്ങാം ..
ആവശ്യമുള്ള സാധനങ്ങൾ : ഫോട്ടോഷോപ്പ് (ഏതെങ്കിലും ഒരു വേർഷൻ), പിന്നെ കുറച്ച് കുരുട്ടു ബുദ്ദിയും. 
പാചകം  3ഡി ലെറ്റർ ചെയ്യേണ്ട വിധം: ആദ്യമായി ഒരു പുതിയ പേജ് ഓപൺ ചെയ്യുക, നിങ്ങൾക്ക് വായീ തോന്നുന്നത് എഴുതിവെക്കുക. തൽക്കാലം ഞാൻ ഫോട്ടോഷോപ്പ് എന്നെഴുതിയിരിക്കുന്നു. അല്പം ലൈറ്റ് ആയ കളർ ഫോണ്ട് നു ഉപയോഗിച്ചാൽ നന്നായിരിക്കും.


 ഇനി  ടെക്സ്റ്റ്ലയർ Rasterize ചെയ്യുക. എന്തിനെന്നാൽനിങ്ങൾക്ക് ഒബ്ജെക്റ്റ്ഇഷ്ട്ടാനുസരണം തിരിക്കുകയോ കിടത്തുകയോവേണ്ടേ അതിനാണ് ..ടെക്സ്റ്റ് ലയർആവുമ്പോൾഅതിനു ഒരുപരിമിതിയുണ്ട് ...



  
അടുത്തത് ... എഴുതിയ സംഗതിനിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ നിർത്തുക ..ഞാൻ ഇങ്ങനെകിടത്തി.

 ഇനി പറയാൻ പോവുന്നത് ശ്രദ്ധിച്ചുകേൾക്കണം ...നിങ്ങൾ ലയറിന്റെ ഒരുഡ്യൂപ്ലിക്കേറ്റ്എടുക്കണം (ctrl+j)..എന്നിട്ട് ഡ്യൂപ്ലിക്കേറ്റ്ലയർഒർജിനലിന്റെ തൊട്ടു  താഴെ ഇടണം.. ശേഷം നമ്മൾ താഴേക്കാക്കിയലയറിൽ കീബോർഡിൽ Ctrl+ ക്ലിക്കി ലയർ തംബനൈലിൽ മൗസ് ക്ലിക്കി സെലക്ട്ചെയ്യണം .എന്നിട്ട്ബ്ലാക്കോ ..വല്ല ഡാർക്ക്കളർ വച്ച് ഫിൽചെയ്യണം ..നിങ്ങൾ ഏതു വശത്തേക്ക് 3d വേണം എന്നതിനുഅനുസരിച്ച് ചെറുതായി വളരെ കുറച്ചുആരോയെ ക്ലിക്കി നീക്കണം  ..വലത്തോട്ട് എങ്കിൽ വലത്തോട്ട്  ഇടത്തോട്ട് എങ്കിൽഇടത്തോട്ട് ..ഞാൻതാഴേക്ക്ആയത് കൊണ്ട്ഞാൻ താഴേക്ക്നീക്കി.. ദാ ഇതുപോലെ ..
   ഇനി നമ്മൾമാറ്റി വച്ചപുതിയ ലയർ വീണ്ടും ഡ്യൂപ്ലിക്കേറ്റ്എടുക്കുക ശേഷം താഴേക്ക്നീക്കി( ഞാൻതാഴെക്കാ നീക്കുന്നത്നിങ്ങൾ എങ്ങോട്ടാണോ അങ്ങോട്ട്‌)..വീണ്ടും അവസാനംനീക്കിയ ലയർ നീക്കുക ..ഇത് ഒരുപത്തു പതിനഞ്ചു തവണ ആവർത്തിക്കുക .ഇപ്പോൾ ഏകദേശംതയ്യാറായ മണം അടിക്കുന്നുണ്ട് .ഞാൻ പതിനെട്ടു തവണആവർത്തിച്ചു ,,ഡെപ്ത് അനുസരിച്ച് നിങ്ങൾക്ക്എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം .  

  ഇനി നിങ്ങൾ  ലയറുകൾ മുകളിലത്തെ ലൈറ്റ് കളർഉള്ള ലയർഒഴിച്ച് ബാക്കിയെല്ലാം മെർജ് ചെയ്യകഫിലട്ടരിൽ പോയി filter-blur-gaussian blur  0.8 എങ്കിലും കൊടുക്കുക ...ഇപ്പോൾ ദാ എനിക്ക് ഇങ്ങനെ കിട്ടി നിങ്ങള്ക്കോ ?





13 comments

കൂട്ടിച്ചേര്‍ക്കലുകള്‍ :,ഫേക്ക് ത്രീ ഡി എഫ്ഫക്റ്റ്‌ ഫോട്ടോഷോപ്പ് ഉപയോഗിച്ചു സൃഷ്ടിക്കുമ്പോള്‍ യോജിച്ച ഫോണ്ട് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം.രണ്ടാമതായി ഇവിടെ കാണുന്ന പോലെയുള്ള ഔട്ട്‌ പുട്ട് ലഭിക്കാന്‍ തയാറാക്കി വെച്ചിരിക്കുന്ന ത്രീ ഡി ടെക്സ്റ്റ്‌ ലയറിനു തൊട്ട് മുകളിലായി ഒരു പുതിയ ലയെര്‍ സൃഷ്ടിക്കുക.അവിടെ പെയിന്റ് സ്പ്ലാട്ടെര്‍ ബ്രഷ് ഉപയോഗിച്ചു ഇഷ്ടാനുസാരം പെയിന്റ് ഒഴിക്കുക,ഈ ലയെര്‍ സെലക്റ്റ്‌ ചെയ്തു ctrl+alt+g ക്ലിക്ക് ചെയ്‌താല്‍ മേല്‍ കൊടുത്തിരിക്കുന്ന പോലെ ലഭിക്കും.

താങ്ക് യു ഉനു...

നന്ദി പാഠം പഠിച്ചു CS3 ല്‍ പറ്റുമാ?

പിന്നെ പറ്റാതെ...

ടെക്സ്റ്റ്‌ ലയർ Rasterize ചെയ്തു.പക്ഷേ സംഗതി ഇഷ്ടമുള്ള രീതിയില്‍ നിര്‍ത്തുകയോ കിടത്തുകയോ ചെയ്യുന്നതെങ്ങിനെയാണ് ?

കീ ബോർഡിൽ Ctrl ബട്ടൺ ഞെക്കി പീടിച്ച് നമുക്ക് ഇഷ്ടമുള്ള മൂലയിൽ പിടിച്ച് കിടത്തിനോക്കൂ.. ആ മൂല മാത്രം വശത്തേക്ക് നീങ്ങുന്നതായി കാണാം.

അടിപൊളി

പുലീ

വളരെ വിജ്ഞാനപ്രദമായ ലേഖനം.കൂടുതല്‍ അറിവുകള്‍ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍ ഈ ബ്ലോഗിന്റെ വായനക്കാരോട് ഒരുവാക്ക്
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം എന്ന ഈ സൈറ്റ്
സന്ദര്‍ശിക്കണം

all the best faslu

photoshop il photoyude baground change cheyunnath enghaneya

thankzzz bro.....

Kollaam....

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai