വെബ്‌സൈറ്റുകളില്‍ കാണുന്നതു പോലുള്ള ഇത്തരം ബട്ടണുകള്‍ നമുക്ക് ബ്ലോഗുലകത്തിലും ഒന്നു പരീക്ഷികണ്ടേ, അതിന്റെ ആദ്യ പടിയായി നമ്മള്‍ ആദ്യം ഇങ്ങനൊരു ബട്ടണ്‍ ക്രിയേറ്റണം. അതിനായി ഫോട്ടോഷോപ്പില്‍ ചെറിയൊരു പരിക്ഷീണം ആണിവിടെ , എങ്കി തുടങ്ങാം .
 

പുതിയ ഒരു വിന്റോ ഉണ്ടാക്കുക. Rounded Rectangle ടൂള്‍ സെലെക്റ്റ് ചെയ്യുക. ചിത്രത്തില്‍ ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. റൌണ്ട് ചെയ്യേണ്ടത് 5 പിക്സ് ആക്കി യിട്ട് വേണം Rounded Rectangle പ്രയോഗിക്കാന്‍ . അതും ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.
ഏകദേശം ബോഡി ഇപ്പം റെഡി. ഇനിയിതിനൊരു പുത്തന്‍ കുപ്പായം ഇടീക്കണം, അതിനായി ലയര്‍ പാലറ്റില്‍ Rectangle ലയറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് blending options ഓപണ്‍ ചെയ്യുക. gradient overlay ഓപണ്‍ ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ കളര്‍ ഡാര്‍ക്ക് ബ്ലൂ #0d3079 ടു #557bc9 സെലെക്റ്റ് ചെയ്യുക. ചിത്രത്തില്‍ കാണുന്ന പോലെ സ്റ്റൈല്‍ ലൈനര്‍ എന്നും സെലെക്റ്റുക.

ഇനി stroke കൂടി സെറ്റ് ചെയ്യുക ചിത്രത്തില്‍കാണുന്ന പോലെ

inner glow കൂടി സെറ്റ് ചെയ്യാം നമുക്ക് .അതിനായി ചിത്രത്തിലേതു പോലെ കളര്‍ വൈറ്റ് സെറ്റ് ചെയ്യുക. ഒപ്പം ഒപാസിറ്റി 30 ആയി കുറക്കുക. ചുവന്ന കളറില്‍മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ ശ്രദ്ധിക്കുമല്ലോ.

ഇനി ഇവനെ അല്പം പൌഡറൊക്കെയിട്ട് അല്പം ഭംഗി വരുത്തണ്ടേ. അതിനായി ആദ്യം നമുക്ക് അല്പം നോയിസ് ആഡ് ചെയ്യാം, അതിനു ആദ്യം നമ്മളൊരു പുതിയ ലയര്‍ ഉണ്ടാക്കണം. ചിത്രത്തില്‍ പച്ച നിറത്തില്‍ മാര്‍ക്ക് ചെയ്ത താണു നമ്മള്‍ ക്രിയേറ്റിയ പുതിയ ലയര്‍. ഇനി നമ്മുടെ കീ ബോര്‍ഡിലെ Ctrl ഞെക്കിപിടിച്ച് ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഷേപ് ലയറില്‍ ചുമ്മാ ഒന്നു ക്ലിക്കുക.ഇപ്പം നമ്മുടെ പുതിയ ലയര്‍ നമുക്ക് വേണ്ട വിധത്തില്‍ സെലെക്റ്റ് ആയിരിക്കുന്നു.

ശേഷം Paint bucket tool ഉപയോഗിച്ച് ബ്ലാക്ക് കളര്‍ ഫില്‍ ചെയ്യുക. കീ ബോര്‍ഡില്‍ ctrl+D പ്രസ്സ് ചെയ്ത് ഡിസെലെക്റ്റ് ചെയ്യുക. Filter > Noise > Add noise പോകുക ചിത്രത്തില്‍ കാണുന്നത് പോലെ സെറ്റ് ചെയ്യുക.

ഇനി നോയിസിന്റെ പണി പൂര്‍ത്തിയാവാന്‍ ഒരല്പം പണികൂടിയുണ്ട്. ചിത്രത്തില്‍ ചുവന്ന കളറില്‍ കാണിച്ചിരിക്കുന്നത് നോക്കു. ലയര്‍ പാലറ്റിലെ ബ്ലന്റിംഗ് മോഡ് സ്ക്രീന്‍ എന്നാക്കുക, ഒപ്പം ഒപാസിറ്റി 15 ഓ അതില്‍ താഴെയോ ആയി സെറ്റ് ചെയ്യുക.

പുതിയ ഒരു ലയര്‍ കൂടി ഉണ്ടാക്കണം. എന്നിട്ട് നമ്മള്‍ നേരത്തെ നോയിസ് ആഡ് ചെയ്യാന്‍ ചെയ്തതു പോലെ ഒന്നു കൂടി സെലെക്റ്റ് ചെയ്യുക. ഇപ്രാവശ്യം വെള്ളനിറം പെയിന്റ് ബക്കറ്റ് ടൂള്‍ ഉപയോഗിച്ച് ഫില്‍ ചെയ്യുക. ചിത്രം ശ്രദ്ധിച്ചാല്‍ കാര്യം മനസിലാവും.

ഇനി ചിത്രത്തിലേതു പോലെ Rectangular Marquee Tool ഉപയോഗിച്ച് നമ്മുടെ ബട്ടണിന്റെ പകുതി വെച്ച് പ്രയോഗിക്കുക. ശേഷം ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് റെക്‍ടാങ്കുലറിനുള്ളിലുള്ള ഭാഗം മായ്ച്ച് കളയുക.
ചിത്രത്തില്‍ ചുവന്ന നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക, ലയര്‍പാലറ്റില്‍ opacity 10 എന്നു സെറ്റ് ചെയ്യുക.ഇനി നിങ്ങള്‍ക്ക് വേണ്ടിയ ടെക്സ്റ്റ് അവിടെ ടൈപ് ചെയ്യുക വൈറ്റ് കളറില്‍. ഏരിയല്‍ പോലുള്ള ഫോണ്ടുകള്‍ ഉപയോഗിച്ചാല്‍ ഒന്നുകൂടിഭംഗിയാവും. ശേഷം നമ്മുടെ ടെക്സ്റ്റ് ലയറിന്റെ ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക.
ഡ്യൂപ്ലിക്കേറ്റ് ലയറിനെ ഒറിജിനല്‍ ടെക്സ്റ്റ് ലയറിന്റെ താഴേക്ക് വലിച്ചിടുക. ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Blending options ഓപണ്‍ ചെയ്യുക. Color overlay എടുത്ത് #124d89 ഈ കളര്‍ സെലെക്റ്റുക. ഓകെ നല്‍കുക. ഇനി കീ ബോര്‍ഡില്‍ റൈറ്റ് ആരോയും അപ് ആരോയും ഓരോ പ്രാവശ്യം ഞെക്കുക. ഇതു നമ്മുടെ ടെക്സ്റ്റ് ലയറിനു ഒരല്പം ചന്തം കിട്ടാന്‍ വേണ്ടിയാണ്. ഇതില്ലെങ്കിലും നൊ പ്രശ്നം, ടെക്സ്റ്റ് ലയറിന്റെ ഒപാസിറ്റി ഒരു 90-95 ആക്കി സെറ്റിയാലും മതി.

       ഇനി നമ്മുടെ ബട്ടണില്‍ ഒരല്പം ലൈറ്റിംഗ് ഇഫക്റ്റ് നല്‍കണം, അതിന്റെ ആദ്യ പടിയായി ചിത്രത്തില്‍ താഴെ ചുവന്ന നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഫോള്‍ഡര്‍ ഐകണില്‍ ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് ഉണ്ടാക്കുക. ബ്ലെന്റിംഗ് മോഡ് കളര്‍ ഡോഡ്ജ് എന്നാക്കുക. പേരു ലൈറ്റിംഗ് ഇഫക്റ്റ് എന്നാക്കുക.

ഇനി ലൈറ്റിംഗ് ഇഫക്റ്റ് നല്‍കാം. അതിനായി ചിത്രത്തില്‍ 1 എന്ന് ചുവന്ന നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന അവിടെ ക്ലിക്ക് ചെയ്ത് മാസ്ക് ഇടുക.

ഇനി ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്യുക. ചിത്രത്തില്‍ കാണുന്ന പോലെ ഹാര്‍ഡ്‌നെസ് കുറഞ്ഞ ബ്രഷ് സെലെക്റ്റുക. സൈസ് 80 പിക്സ് ആക്കുക. ഇനി നമ്മള്‍ ഉണ്ടാക്കിയ ഗ്രൂപ്പില്‍ ഒരു പുതിയ ലയര്‍ ഉണ്ടാക്കുക. തൊട്ടു മുകളില്‍ ഉള്ള ചിത്രം ശ്രദ്ധിക്കുക. 2 എന്നു മാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടില്ലെ. അതു പോലെ ലൈറ്റിംഗ് വ്യത്യസ്ത സ്ഥലങ്ങളില്‍ പുതിയ പുതിയ ലയറില്‍ പ്രയോഗിക്കുക. ശേഷം ലയറിന്റെ ഒപാസിറ്റി 50 ഓ അതില്‍ കുറവോ ആയി സെറ്റ് ചെയ്യുക.

ശേഷം നമ്മുടെ ബട്ടണ്‍ ന്റെ ഭാഗം അല്ലാത്ത ബാക്കി ഭാഗം ക്രോപ് ചെയ്ത് കളയുക. ചിത്രം ശ്രദ്ധിക്കുക.

ഇനി ചിത്രത്തില്‍ നോക്കു. ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ബാക്ക്ഗ്രൌണ്ട് ലയര്‍ കണ്ണില്‍ ക്ലിക്ക് ചെയ്ത് ഇന്‍‌വിസിബിള്‍ ആക്കുക. ശേഷം save for web and devices എന്നതില്‍ ക്ലിക്ക് ചെയ്ത് gif ഫയലായി സേവ് ചെയ്യുക.
 ഇനി ഇതെങ്ങനെ ബ്ലോഗില്‍ ആഡാം എന്നത് മറ്റൊരു പോസ്റ്റില്‍ വിവരിക്കാം. അതിനു മുന്‍പ് മറ്റൊരു കാര്യം കൂടി. ബട്ടണ്‍ ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നീട് വേറെബട്ടണ്‍ ഉണ്ടാക്കാന്‍ ചുമ്മ ടെക്സ്റ്റ് ലയര്‍ എഡിറ്റ് ചെയ്താല്‍ മതി. കളര്‍ ചെയ്ഞ്ച് ചെയ്യാന്‍ Ctrl + U പ്രസ്സ് ചെയ്ത് hue and saturation ഓപണ്‍ ചെയ്ത് കളറൈസ് കോളം ടിക് ചെയ്ത ശേഷം hue, saturation എന്നിവ എഡിറ്റ് ചെയ്യുക. താഴെ ചിത്രങ്ങള്‍ കാണൂ


14 comments

ബ്ലോഗ്‌ തലകെട്ട് കലക്കി. ഇത് പരീക്ഷിക്കും. കുഞ്ഞാക്ക ഞങ്ങളെയും കൊണ്ടേ പോകു.

Super....

Thank you !!!

ethu version aanu use cheyyunnath?

>>>അതിനായി ഫോട്ടോഷോപ്പില്‍ ചെറിയൊരു പരിക്ഷീണം ആണിവിടെ<<<<

അത്ര ക്ഷീണിക്കേണ്ടതില്ലാത്ത ചെറിയൊരു ക്ലാസ് ആണ് ഇത് കുഞ്ഞാക്ക ...ഇഷ്ടമായി ...ഇതേ പോലെ ഓണ്‍ ലൈനില്‍ ബട്ടണ്‍ ഡിസൈന്‍ ചെയ്തു തരുന്ന സൈറുകളും ഉണ്ട് ...എങ്കിലും ഫോട്ടോ ഷോപ്പില്‍ ചെയ്യുന്നതിന്റെ രസം ഒന്ന് വേറെ ...:)

നന്നായിട്ടുണ്ട്

കുഞാക്കാ...ഞാന്‍ പരീക്ഷിച്ചു ....

വളരെ നല്ല രീതിയില്‍ വിശദീകരിച്ചു....
ഒരു നല്ല അധ്യാപകന്‍ ...

ദെവൂട്ടിയുടെ ബ്ലൊഗ്ഗില്‍ കുന്ഞ്ഞാക്കയുടെ
ഫൊട്ടോഷൊപ്പ് ലോഗോയും ചെര്‍ത്തു ....
അറിയാത്തവര്‍ അറിയട്ടെ .......

ആശംസകള്‍ .......

നന്ദി ടോംസ്, റാണി, വടക്കേല്‍, നൌഷു, ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് സി എസ് 5 ആണ്. ദേവൂട്ടീ വീണ്ടും നന്ദിയുണ്ട്, നിങ്ങളെപോലുള്ള നല്ല എഴുത്തുകാരുടെ ബ്ലോഗുകളില്‍ ഇതിന്റെ ലിങ്ക് വരുമ്പോള്‍ ഇതു കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടും എന്നത് എനിക്ക് വല്ലാതെ സന്തോഷം തരുന്നു.

ഞമ്മള് ഈ പരിപാടി ഇപ്പൊ തൊടങ്ങീതെ ള്ളൂ.അതാ ബ്യ്കീത്.ന്തായാലും കാര്യങ്ങള് ജോരാവുന്നുണ്ട് ട്ടോ.

IndiaVision ന്യൂസ്‌ ലൈവ് കാണുക

www.asokkumar.webs.com

കുഞ്ഞാക്കാ എല്ലാം പഠിപ്പിച്ചു കൊടുക്കുന്നുണ്ടല്ലെ.............
ആശംസകൾ!

വരട്ടെ..വരട്ടെ വന്നു അര്‍മാദിക്കട്ടെ..

തുടക്കത്തില്‍ പറയുന്ന "പുതിയ വിന്‍റോ"എങ്ങിനെയാണ് ഉണ്ടാക്കുക?അതോ ഒരു പുതിയ പേജ് ആണൊ ഉദ്ദേശിക്കുന്നത്?

അതെ പുതിയ പേജ് തന്നെ..

This comment has been removed by the author.

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai