കണ്ടം ബെച്ച ഫോട്ടം നമ്മടെ ഗ്രൂപ്പിഷംസു അവറുകൾ ആഡിയത് കണ്ടപ്പം അതെങ്ങനെ എന്നൊന്നു പരീക്ഷിച്ചതാണു, അവൻ എങ്ങനെയാണു ഉണ്ടാക്കിയതെന്നറിയില്ലെങ്കിലും ഞാനെന്റെ വഴിയിൽ ഒരു ശ്രമം.

     ഒരു പുതിയ ഡോക്യൂമെന്റ് ഓപൺ ചെയ്യുക. അതിനെ നമുക്ക് ബാക്ക്ഗ്രൌണ്ട് ആയി ഉപയോഗിക്കാം. ഞാൻ ഗ്രേഡിയന്റ് ടൂൾ ഉപയോഗിച്ചിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടപ്രകാരം ബാക്ക്ഗ്രൌണ്ടായി ചിത്രങ്ങളോ മറ്റു കളറുകളോ ഉപയോഗിക്കാം.
ഇനി നമുക്ക് വെട്ടിമുറിക്കേണ്ട കുട്ടപ്പന്റെ ചിത്രം ഓപൺ ചെയ്യാം.

     ശേഷം ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്യുക. layer >> layer style >> stroke പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.


ഇനി drop shadow കൂടി ചിത്രത്തിലേതു പോലെ സെറ്റ് ചെയ്യുക.
ചിത്രം ഇതു പോലെ ലഭിക്കും

       Rectangular marquee tool ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നത് പോലെ സെലെക്‍റ്റ് ചെയ്യുക. Ctrl + J പ്രസ്സ് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയർ ക്രിയേറ്റ് ചെയ്യുക.

ഇതു പോലെ ഓരോ പ്രാവശ്യവും Rectangular marquee tool ഉപയോഗിച്ച് സെലെക്‍റ്റ് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയർ ക്രിയേറ്റുക. ഓരോ പ്രാവശ്യം സെലെക്‍റ്റ് ചെയ്യുമ്പോഴും ‘Original' ലയർ സെലെക്‍റ്റ് ചെയ്യാൻ മറക്കരുത്. (ചിത്രം ശ്രദ്ധിക്കുക)

ഇപ്പോൾ നമ്മുടെ ചിത്രം ഇതുപോലെ ലഭിക്കും. ലയർ പാലറ്റ് ചിത്രം ശ്രദ്ധിക്കുക., ഇനി വേണമെങ്കില്‍ Ctrl +T ഉപയോഗിച്ച് നമ്മുടെ ഓരോ ലയറും അല്പം അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുകയോക്കെ ചെയ്താൽ സംഗതി ഒന്നൂടെ നന്നാവും.

10 comments

തേങ്ങ എന്റെ വക ))))O ( ( ( ( (

ഞാന്‍ ഇത് നോക്കി നടക്കുകയായിരുന്നു :)))))ഒടുവില്‍ ജാവാസ്ക്രിപ്ടില്‍ തൃപ്തിയടഞ്ഞു
ഇപ്പൊ ദെ ഫോടോശോപ്പിലും,നന്ദീഈഈഈഈഈഈഈഈ

കുഞ്ഞാക്കാന്‍റെ ഒരു പോസ്റ്റില്‍ ആദ്യമായി കമന്‍റാനുള്ള ഭാഗ്യം എനിക്ക് തന്നെ കിട്ടിയല്ലോ ഞാന്‍ ക്ര്താര്‍ഥനായി (തമാശയായിട്ടുണ്ടെങ്കില്‍ മാപ്പ്). ഏതായാലും ഇന്നത്തെ പോസ്റ്റ് ‘ഗഭീരം’. ഇത്ര എളുപ്പത്തീ ചെയ്യാന്‍ പറ്റുന്ന ഒരു വര്‍ക്ക് ആദ്യമായിട്ടാണ് കാണുന്നത്. ആശംസകള്‍!

ഞാന്‍ കമന്‍റെഴുതുന്നതിനിടയില്‍ ഉനു പോസ്റ്റി അല്ലെ? മിണ്ടൂല

ഉനൈസെ, നന്ദി, തേങ്ങ പൊട്ടിക്കണ്ടാരുന്നു. തരുവാണെൻകിൽ 2 ദിവസം കുഷാലായി ചമ്മന്തികൂട്ടി കഴിക്കാരുന്നല്ലോ. മുഫീദെ, ഇജ്ജ് ബെഷമിക്കല്ലെ കോയാ, അനക്ക് ഇഞ്ഞീം അവസരം കടക്കല്ലേന്ന്. ഇജ്ജ് ബെർതെഞ്ഞി ഓനോട് കച്ചറക്കൊന്നും പോണ്ടാന്ന്...

കുഞ്ഞാക്കോ...ഇതാണു എളുപ്പമുള്ള വഴി കേട്ടോ..ഞാന്‍ ചെയ്തതു ഇതിലും മിനക്കേടാ...ഹി ഹി ഹി...നല്ല പോസ്റ്റ്..

This comment has been removed by the author.

കുഞ്ഞാക്ക പുതിയ പോസ്റ്റ് പോസ്റ്റുമ്പം അപ്പോത്തന്നെ അറിയാന്‍ ബല്ല മാര്‍ഗങ്ങളുംണ്ടോ? ഇല്ലെങ്കിലും fotoshopi.blogspot.com-നെ സദാ ന്റ്റെ കണ്ണുകള്‍ ഫോളോ ചെയ്തോണ്ടേയിരിക്കും. പറയുന്നതേ മുഫീദാ (കയ്യടി..കയ്യടി..)

ഹ ഹ ഹ കയ്യടിച്ചിരിക്കുന്നു, പുതിയ പോസ്റ്റുകൾ കിട്ടാൻ മുകളിൽ കൊടുത്തിരിക്കുന്ന "പുതിയ പോസ്റ്റുകൾ ഇന്മെയിലിൽ ലഭിക്കാൻ" എന്നിടത്ത് നിങ്ങളുടെ മെയിൽ അഡ്രസ്സ് കൊടുത്ത് സബ്‌മിറ്റ് ചെയ്താൽ മതി.

റൊമ്പ നന്‍ട്രി.

THANKS

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai