വാൾപേപ്പർ ഡിസൈനിംഗ് ആണിന്നത്തെ ഒരുപരീക്ഷണം. വളരെ വേഗത്തിൽ ചെയ്യാവുന്ന ഇതിനെ ഫോട്ടോഷോപ്പിൽ ഒരുകൈ നോക്കാമല്ലൊ അല്ലെ. എങ്കില്‍ തുടങ്ങാം. പുതിയ ഒരു ഫയല്‍ 1280 X 1024 വലിപ്പത്തില്‍ ഉണ്ടാക്കുക. 

  പുതിയ ഒരു ലയര്‍ ഉണ്ടാക്കുക. Rectangular marque Tool  ഉപയോഗിച്ച് താഴെ ചിത്രത്തില്‍ കാണുന്ന പോലെ ഒരു ദീര്‍ഘചതുരം ഉണ്ടാക്കുക. ഏതെങ്കിലും ഒരു കളര്‍ തല്‍കാലം ഫില്‍ ചെയ്യുക. ശേഷം ലയര്‍പാലറ്റില്‍ നമ്മുടെ പുതിയ ലയറില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് ബ്ലന്‍റിംഗ് ഒപ്ഷന്‍സ് ഓപണ്‍ ചെയ്യുക. ഗ്രേഡിയന്‍റ് ഓവര്‍ലി സെലെക്‍റ്റ് ചെയ്ത് ചിത്രത്തില്‍ കാണുന്നത്പോലെ കളര്‍ സെറ്റ് ചെയ്യുക. (ചുവന്ന ചതുരത്തില്‍ ഗ്രേഡിയന്‍റ് ഒപ്ഷന്‍സ് നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക)

  അപ്പോള്‍ നമുക്ക് ഇങ്ങനെ ലഭിക്കും.

ഇനി free Transform Tool (Ctrl +T) ഉപയോഗിച്ച് സെലെക്‍റ്റുക. ശേഷം മൌസ് റൈറ്റ്ക്ലിക്കി Warp സെലെക്‍റ്റുക. ചിത്രത്തില്‍കാണുന്ന പോലെ വാര്‍പീകരിക്കുക.
< ശേഷം ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക. പഴയ പോലെ  ഗ്രേഡിയന്‍റ് ഓവര്‍ലി എടുത്ത് ചിത്രത്തില്‍കാണുന്ന കളറുകള്‍ സെലെക്‍റ്റ് ചെയ്ത് ഓകെ നല്‍കുക. വീണ്ടും ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കി താഴെ കൊടുത്തിരിക്കുന്ന ഗ്രേഡിയന്‍റ് ഓവര്‍ലി കളറുകള്‍ സെറ്റ് ചെയ്യുക.ഇങ്ങനെ മൊത്തം 5 കളര്‍ ലയറുകള്‍ ഉണ്ടാക്കണം.







അപ്പോള്‍ ഇങ്ങനെ ലഭിക്കും.

      ഇനി പുതിയ ഒരു ലയര്‍ ഉണ്ടാക്കുക. ചിത്രത്തില്‍ കാണുന്നത്പോലെ ബ്ലാക്ക് ആന്‍റ് വൈറ്റില്‍ ഗ്രേഡിയന്‍റ് കളര്‍ ഫില്‍ ചെയ്യുക.

 ശേഷം ലയര്‍ പാലറ്റില്‍ ഒപാസിറ്റി 30% ആയി സെറ്റ് ചെയ്യുക. ചിത്രത്തില്‍കാണുന്ന പോലെ Free Transform Tool (Ctrl+T) ഉപയോഗിച്ച് ക്രമീകരിക്കുക. 

   ഇനി Warp ടൂള്‍ ഉപയോഗിച്ച് ചിത്രത്തില്‍കാണുന്നത്പോലെ സെറ്റ് ചെയ്യുക.

പുതിയ ലയര്‍ കൂടി ഉണ്ടാക്കുക. ചിത്രത്തില്‍ കാണുന്നത് പോലെ ബ്ലാക്ക് ആന്‍റ് വൈറ്റ് കളറില്‍ ഗ്രേഡിയന്‍റ് ഫില്‍ ചെയ്യുക. ഒപാസിറ്റി 43% ആയി സെറ്റ് ചെയ്യുക. 

 ഇറേസര്‍ ടൂള്‍ സെലെക്‍റ്റ് ചെയ്യുക.  ചിത്രത്തില്‍ കാണുന്നത്പോലെ സോഫ്റ്റ്റൌണ്ട്  ബ്രഷ് 500 സെലെക്‍റ്റ് ചെയ്യുക.

ചിത്രത്തില്‍ കാണുന്ന റെഡ് കളറില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് ഇറേസര്‍ ടൂള്‍ പ്രയോഗിക്കുക. അങ്ങനെ ഒരുവിധം വിജയകരമായി ഈ ട്യൂട്ടോറിയല്‍ ഇവിടെ പര്യവസാനിച്ചിരിക്കുന്നു. ഇനി താഴെ ചിത്രത്തിലേതുപോലെ സിമ്പിള്‍ ഫോണ്ട് ഉപയോഗിച്ച് എന്തെങ്കിലും ടൈപുക.

19 comments

കുഞ്ഞാക്കാ........ ഒറ്റ പഹയമ്മാരും ബന്നിട്ടില്ലല്ലോ? പെരുത് സന്തോസായി. പുതിയ റ്റൈറ്റില്‍ പോര എന്നൊരു തോന്നല്‍ ഇല്ലാതില്ല. ഈ ഡിസൈന്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ചെയ്യലോ, കുറച്ചു കൂദി സംഭവാക്കണമയിരുന്നു.പോട്ടെ ഒരു പക്ഷേ ഇത് എന്‍റെ മാത്രം തോന്നലായിരിക്കും. വാള്‍പേപ്പര്‍ ഡിസൈനിങ് ഏതായാലും കലക്കീട്ട്ണ്ട്. അഭിനന്ദനങ്ങള്‍!

പഹയമ്മാരൊക്കെ വരുന്നുൺറ്റെടാ, ഇന്നുമാത്രം ഗൂഗിളപ്പന്റെ കണക്കുപ്രകാരം 521 ആളുകൾ വന്നെന്നാ പറയുന്നെ. എന്തായിട്ടെന്താ കാര്യം കണ്ട് കഴിഞ്ഞാ മിണ്ടാണ്ട് ഒറ്റ ഇറങ്ങിപ്പോക്കല്ലേ, ഞമ്മളോടൊന്നു മുണ്ടിപ്പറയാൻപോലും നിക്കില്ല.ഹി ഹി

മോനെ മുഫീധെ നിനക്ക് ഞാനൊരു ചാന്‍സ് തന്നതല്ലെടാ,അധികം വിളഞ്ഞാല്‍ നിന്റെ പൂട്ടിയിട്ടിരിക്കുന്ന ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഞാന്‍ ഞാന്‍ തല്ലിത്തുറക്കും...

521 എണ്ണം ഒളീഞ്ഞോക്കി പോയിട്ട് ഒറ്റൊന്നിനും കമന്‍റാന്‍ തോന്നീലല്ലോ. ഒന്നു കമന്‍റാന്‍ ഞാനും ഉനുവും തന്നെ വേണം. (ഒന്നു അഭിനന്ദിക്കാട്ടോ)

പിന്നെ ഉനുവിന്‍റെ കാര്യം. ആദ്യം തന്നെ കമന്‍റ് പോസ്റ്റാന്‍ ഒരു ഭാഗ്യം വേണം, ഫാഗ്യം. ധൈര്യമുണ്ടേല്‍ ഫ്രൊഫൈല് തല്ലിതകര്‍ക്കെടോ, ഞാനത് പൂട്ടിയിരിക്കുന്നതേ, നല്ല മണിച്ചിത്ര താഴിട്ടാ, മണിച്ചിത്ര താഴ്!

ഹ ഹ ന്റെ ഉനൂ, മുഫീ ങ്ങളിന്റെ മാണിക്കക്കല്ലാളല്ലെ. ഇങ്ങളല്ലാരാണ്ടാ നമക്ക്. ന്ത്യേ അല്ലേ... ഹും ഇപ്പം ഇങ്ങളു രണ്ടാളും ഇവിടെ വെല്ലുവിളിച്ച് കളിക്കുവാണല്ലെ. രണ്ടാളെ ചന്തിക്കും നല്ല ചുട്ട അടികിട്ടും.

വേണ്ടാ... നോവൂട്ടോ

പെരുത്ത് നന്ദി കുഞ്ഞാക്കാ. ഒറ്റ പോസ്റ്റും ഇടാത്ത ബ്ലോഗിന്‍റെ ലിങ്ക് തന്ന് നുമ്മ പറ്റിക്കൂന്ന് കരുതണ്ട. ഈ അവസ്ഥയില്‍ എന്‍റെ ബ്ലോഗ് കണ്ട് പിന്നെ ഞമ്മള് തമ്മില് ഒരു പിണക്കും വേണ്ട.

hi hi. മുഫിയേ പിണങ്ങത്തൊന്നുമില്ല. നീ എങ്കിൽ വേഗം പോസ്റ്റൊക്കെ ഇടടാ, എന്താണൂ ബ്ലോഗ് സബ്ജക്റ്റ് എന്നെങ്കിലും പറയു

This comment has been removed by the author.

സബ്ജക്ട് അറിഞ്ഞാ പിന്നെ കുഞ്ഞാക്ക എന്നെ ഉറപ്പായും കളിയാക്കും. ലിങ്ക് തരാം . പക്ഷേ കുറച്ച് കൂടി പണി തീരാനുണ്ട്. എന്‍റെ ബ്ലോഗില്‍ ഗൂഗ്ളിന്റ്റെ ഫോളോ ചെയ്യാനുള്ള ബോക്സ് ഇല്ല. അതെങ്ങെനെ കൊണ്ടുവരാം? കമന്‍റ് രേഖപ്പെടുത്താന്‍ 'x comments' എന്ന ലിങ്കില്‍ ഞെക്കണം അല്ലാതെ പോസ്റ്റിന്‍റെ നേരെ താഴെ കമന്‍റ് പെട്ടി വരുന്നില്ല. ചോദിച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് കരുതരുത്. ഇന്ക്ക് കുഞ്ഞാക്കല്ലാതെ വേറെ ആരാ പറഞ്ഞുതരാനുള്ളത്.

കൊള്ളാം..

കുഞ്ഞാക്കാ, ഒരു പോസ്റ്റ് പോസ്റ്റി കെട്ടോ. പോയി നോക്കൂലേ. URL : mrvtnurungukal.blogspot.com

കുഞ്ഞാക്ക പ്രൊഫൈല്‍ ഫോട്ടം മാറ്റി ല്ലേ?

ഹും മാറ്റി. ചുമ്മാ കിടക്കട്ടേന്നു ഹല്ലപിന്നെ...

fre transform tool (ctrl+t) adichu kazhinj right button click cheythal, warp ennoru option varunnillallo. free transform path, rotate, skew etc mathrame varunnulloo. onnu help cheyamo?

ഇല്ലെങ്കിൽ മുകളിൽ കാണുന്ന Edit >> transform >> warp നോക്കു

njan photoshop 7 anu cheyunnath athavam alle?

orupakshe adaavan sadhyadayund. photoshop7 enikathra ormayilla. kuremunp upayogichada. warp illenkil PEN TOOL upayogichonnu sramichnokku. shariyavum.

ഫസലുമാഷെ, അങ്ങയുടെ ട്യുട്ടൊരിയത്സ് വള്രെ ഉപകാരപ്രദമാകുന്നുണ്ട്,

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai