ചിത്രങ്ങൾ നമുക്കിഷ്ടമുള്ള ഭാഗത്തേക്ക് വലിക്കാനും നീട്ടാനും ചുരുക്കാനുമൊക്കെയുള്ള സൌകര്യം
പഴയ വേർഷൻ ഫോട്ടോഷോപ്പ് കയ്യിലുണ്ടായിരുന്ന കാലത്ത് ആഗ്രഹിച്ചിരുന്നതാണു. Warp ടൂൾ അതിനൊരു പരിഹാരമാണു. CS2 മുതൽ ഈ സൌകര്യമുണ്ടെന്നാണു അറിവു. വാർപ്പ് ടൂൾ പരിചയപ്പെടുന്നതിനോടൊപ്പം ഒരു ടെക്സ്റ്റ് ഇഫക്റ്റ് പരിചയപ്പെടുത്തുകയുമാണിവിടെ.

അപ്പൊ തുടങ്ങാം അല്ലെ. ആദ്യമായി നമുക്ക് തരിശായിക്കിടക്കുന്ന ഒരേക്കർ ‘വെള്ള’ പറമ്പ് വേണം. അതൊപ്പിച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് ആവശ്യമായ ടെക്സ്റ്റ് കൊടിയായി കുത്തണം.ഞാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ടെക്സ്റ്റ് ഫോണ്ട് Bradley Hand ITC . എന്തു ഫോണ്ട് എന്നുള്ളത് ഇവിടെ പ്രസക്തമല്ല. കാരണം നമുക്ക് ക്രിയേട്ട് ചെയ്യാനുള്ള ഒരു ഗ്രാഫ് മാത്രമാണീ അക്ഷരങ്ങൾ അവസാനം ഈ ചുള്ളനെ നമ്മൾ ഹൈഡ് ചെയ്യും.

ചിത്രം 1


ഇനി ഗൂഗിളമ്മാവന്റെ പറമ്പീന്നു രണ്ട് കുമ്പിൾ വെള്ളം പൊതിഞ്ഞു വാങ്ങണം. ഇതിനെയാണു നമുക്ക് അക്ഷരങ്ങൾ ആക്കി മാറ്റേണ്ടത്. ഗൂഗിൾ ഇമേജ് സെർച്ചിൽ പോയി തിരയുകയോ ഇവിടെ നിന്നു സേവ് ചെയ്യുകയോ ആവാം.



ഒന്നു എന്നു മാർക്ക് ചെയ്തിരിക്കുന്ന ‘വാട്ടർ‘ പിക് നമ്മുടെ ചിത്രത്തിലേക്ക് കൊണ്ട് വരിക. Free Transform >> Warp ടൂൾ ഓപൺ ചെയ്യുക. നമ്മുടെ 'F' ടെക്സ്റ്റ്നു അനുസൃതമായി ക്രമീകരിക്കുക. (ഇതു ക്രിയേറ്റ് ചെയ്തതിനു ശേഷം പ്രിന്റ് സ്ക്രീൻ ഫോട്ടോ എടുത്തതായത്കൊണ്ട് വാർപ് ടൂൾസിന്റെയും മറ്റും വലിച്ച് നീട്ടലുകൾ ഇവിടെ കണ്ടെന്നു വരില്ല എന്നു ഓർമപ്പെടുത്തുന്നു.)
ചിത്രം 2







ഇനി ഗൂഗിളമ്മാവന്റെ കയ്യീന്നു സെർച്ചി ഈ ഫോട്ടോ കൂടി നമക്കെടുക്കണം. ഷട്ടർ സ്റ്റോക്ക് കാരെ കയ്യിന്നു വാങ്ങുകയുമാവാം.















ഇനി ചിത്രം 2 ചിത്രത്തിൽ കാണുന്നത് പോലെ ‘F' ന്റെ മുകളിൽ തെറിച്ചത് പോലെ ക്രമീകരിക്കുക. Transform , Warp  എന്നിവ ഉപയോഗിക്കാം.









ചിത്രം 1 (ഗൂഗിളിൽ നിന്നു നമ്മൾ സ്വീകരിച്ച ആദ്യ ചിത്രം) നമ്മുടെ ചിത്രത്തിൽ കാണുന്നതുപോലെ ക്രമീകരിക്കുക.





ഡൌൺലോഡിയ ചിത്രം രണ്ട് 'F' ന്റെ വാലിൽ ട്രാൻസ്ഫേം ചെയ്യുക. ശേഷം ആ ലയർ പാലറ്റ് ചിത്രത്തിലേക്ക് നോക്കു. ലയർ പാലറ്റിനു താഴെ ഒരു നീല വട്ടം കണ്ടോ അതിൽ ക്ലിക്കിയാൽ നമുക്ക് ഒരു ഗ്രൂപ്പ് കിട്ടും. 'F' ന്റെ ലയറുകൾ ഒരു ഗ്രൂപ്പാക്കുക. അതുനമുക്ക് ലയറുകൾ തിരിച്ചറിയാനും വീണ്ടും എഡിറ്റണമെൻകിൽ അതും എളുപ്പമാക്കും.







ഇനി നമുക്ക് 'O'  ക്രിയേറ്റ് ചെയ്യണം. അതിനായി ചിത്രം 1 ഇതുപോലെ Transform  >> Warp ഉപയോഗിച്ച് വളച്ചെടുക്കാം.


ഡൌൺലോഡിയ ചിത്രം 2 നെ നമ്മുടെ ചിത്രത്തിൽ കാണുന്നത് പോലെ ഡ്യൂപ്ലിക്കേറ്റ് ചെയ്ത് മുകളിലും സൈഡിലും താഴെയുമൊക്കെയായി വാർപ് ടൂൾ ഉപയോഗിച്ച് സെറ്റ് ചെയ്യുക.

ഇങ്ങനെ ഓരോ അക്ഷരങ്ങളും നമുക്ക് ഉണ്ടാക്കാം. ഓരോ അക്ഷരങ്ങളും വ്യത്യസ്തമായ ഗ്രൂപ്പുകൾ ആക്കാൻ മറക്കരുത്. അതു വഴി ആവർത്തിച്ച് വരുന്ന അക്ഷരങ്ങൾ വീണ്ടും ഉണ്ടാക്കാതെ ഉണ്ടാക്കിയതിന്റെ ഗ്രൂപ്പ് ഡ്യൂപ്ലിക്കേറ്റ് ചെയ്താൽ മതിയാകും. ഉദാഹരണമായി ഇവിടെ ‘O' ആവർത്തിച്ച് വന്നിരിക്കുന്നു. അപ്പോൾ ഞാൻ എന്റെ ‘O' ഗ്രൂപ്പ് നെ  ഡ്യൂപ്ലിക്കേറ്റ് ചെയ്തിരിക്കുന്നു. ചിത്രത്തിലെ ലയർ പാലറ്റ് നോക്കു.
ചിത്രം3





ഇനി ഈ ചിത്രം കൂടി നമുക്ക് ഡൌൺ ലോഡ് ചെയ്യാം. ഇനി ഇതു വേണ്ടെങ്കില്‍ നമുക്ക് ചിത്രം 1 കൊണ്ട് തന്നെ ഒരു 'S' ഉണ്ടാക്കാം. സ്റ്റോക്ക് ഫോട്ടോയിൽ നിന്നു ഇതു കൈപറ്റാം.






Free Transform Tool ഉപയോഗിച്ച് റൊട്ടേറ്റ് ചെയ്യുക. അനാവശ്യമായ വെള്ള ഭാഗങ്ങൾ ഡെലീറ്റ് ചെയ്യുക.








നേരത്തെ നമ്മൾ ഡൌൺലോഡ് ചെയ്ത് വെച്ചിരുന്ന ചിത്രം 2 ഉപയോഗിച്ച് ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു ഇഫക്റ്റ് ഉണ്ടാക്കുക.




ഇപ്പോൾ  എല്ലാ അക്ഷരങ്ങളും നമ്മൾ തയ്യാറാക്കിക്കഴിഞ്ഞു. അക്ഷരങ്ങൾ വ്യക്തമായി കാണാനാണു ഈ ചിത്രത്തിൽ ബാക്ക്ഗ്രൌണ്ട് കളർ ചെയ്തിരിക്കുന്നത്.



ലയർ പാലറ്റിനു താഴെയായി ചിത്രത്തിൽ ചുവന്ന വട്ടം ഇട്ട ഒരു ടൂൾ ഐകൺ കണ്ടില്ലേ, അതിൽ ക്ലിക്കുക. വരുന്ന മെനുവിൽ hue saturation ഓപൺ ചെയ്യുക. ചിത്രത്തിൽ കാണിച്ചിരിക്കുന്ന സെറ്റിംഗ്സുകൾ നൽകുക.



ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ചിത്രത്തിൽ കാണുന്നത്പോലെ  ഈ ലയർ ക്രിയേറ്റ് ചെയ്യേണ്ടത് ഏറ്റവും മുകളിൽ ആയിട്ടാണു.





ഇനി ഗൂഗിളിൽ നിന്നു നമുക്ക് ഈ ചിത്രം കൂടി എടുത്തേപറ്റൂ. ബാക്ക് ഗ്രൌണ്ടിനു വേണ്ടി. പിക്ചറിൽ ക്ലിക്കി ചിത്രം ഇവിടെനിന്നും സേവ് ചെയ്യാം..





ഈ ചിത്രത്തെ നമ്മുടെ ബാക്ക്ഗ്രൌണ്ടിന്റെ ഏറ്റവും താഴെയായി ഇടുക. ഒപ്പം നേരത്തെ നമ്മൾ ഉണ്ടാക്കിയ ടെക്സ്റ്റ് ലയർ ഹൈഡ് ചെയ്യുക. ചിത്രം ശ്രദ്ധിക്കുക.

നമ്മൾ ബാക്ക്ഗ്രൌണ്ട് ആയി കൊടുത്ത ചിത്രം ഡ്യൂപ്ലിക്കേറ്റ് ചെയ്യുക. ലയർ പാലറ്റിൽ ഏറ്റവും മുകളിലായി കൊണ്ടുവന്നിടുക. ചിത്രത്തിൽ കാണുന്നത്പോലെ വെള്ളത്തിനു മുകളിൽ കാണുന്ന ഭാഗം ഇറേസർ ടൂൾ ഉപയോഗിച്ച് മായ്ച്ച് കളയുക. ലയർ മോഡ് Multiply ആക്കുക.അതുവഴി താഴെയുള്ള വെള്ളം അല്പം കൂടി നന്നായി എടുത്ത് കാണിക്കും.







PSD ഇവിടെ ഞെക്കി ഡൌൺലോഡ് ചെയ്യാം.


10 comments

കലക്കി ഞാനും തേടി നടക്കുകയായിരുന്നുന്നുഇതുപോലൊരു സംഗതി എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് നന്ദി. വീണ്ടും വരും :)

വരണം വന്നിരിക്കണം..

koLLAm TTA

താങ്ക്സ്

താങ്ക്സ്

താങ്ക്സ്

അളിയന്‍ കലക്കിയല്ലോ .......

nandri nanparkale

അടിപൊളി

super..... eshatappettu

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai