ഫോട്ടോഷോപ്പിൽ ഒരുപാടു സാധ്യതകളുള്ള ഒരു ഡിസൈനിംഗ് ആണു ഔട്ട് ഓഫ് ഫ്രയിം ഇഫക്റ്റ്. അതിനെ ഇവിടെ വളരെ മനോഹരമായി ചുരുക്കി വിവരിച്ചിരിക്കുന്നു.

ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു ഇതിനെ തയ്യാറാക്കിയത് അരുൺ ലാൽ മാത്യൂ




ഔട്ട്‌ ഓഫ് ഫ്രെയിം എഫ്ഫക്റ്റ്‌... ഒരു എളുപ്പവഴി... തുടക്കക്കാര്‍ക്ക് വേണ്ടി  മാത്രം...
പയറ്റി തെളിഞ്ഞവര്‍ ഇത്  പയറ്റി സമയം കളയണ്ട....

ആദ്യം എഫ്ഫക്റ്റ്‌ ചെയ്യാനുള്ള പടം സെലക്ട്‌  ചെയ്യുക...

ഒരുമാതിരി 3D  ലുക്ക്‌ ഉള്ള പടം വേണം സെലക്ട്‌ ചെയ്യാന്‍...

ഞാന്‍  സെലക്ട്‌റ്റിയത് ഇതാ ( കൂടുതല്‍ പടങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക )


ഇവനെ  ഫോട്ടോ  ഷോപ്പില്‍ ഓപ്പണ്‍ ചെയ്യുക...

ന്യൂ ലയെര്‍  ക്ലിക്കി ഒരു പുതിയ ലയെര്‍ ഉണ്ടാക്കുക....
Rectangular Merque ടൂള്‍ (M) സെലക്ട്‌  ചെയ്തു ഇതുപോലങ്ങ്   വരക്കുക 




എന്നിട്ട് Edit > Stroke ല്‍ പോയി ഈ സെറ്റിംഗ്സ് കൊടുക്കുക Width  ആന്‍ഡ്‌ Color നിങ്ങളുടെ  ഇഷ്ടാനുസരണം മാറ്റാം

ലിപ്പോ ഒരു ചതുരം  അങ്ങട്  കിട്ടും... ലതിനെ Edit > Transform > Prespective 
എന്ന് പോയി അരികില്‍ പിടിച്ചു വലിച്ചു ഈ കോലത്തിലാക്കണം...




ഇത് പോലെ ഒരു ന്യൂ ലയെര്‍ കൂടി ഉണ്ടാക്കി ഒരു ചതുരം കൂടി ഉണ്ടാക്കി  ലിങ്ങനെ ആക്കുക...



ഇനി അവസാനമായി ഉണ്ടാക്കിയ ലയെരില്‍ ഒരു ലയെര്‍ മാസ്ക് ( Layer Mask ) ആഡ് ചെയ്യുക  ( ലയെര്‍ palettil താഴെ മൂന്നമത്‌ കാണുന്ന കാമറ പോലത്തെ ഐക്കണ്‍നില്‍ ക്ലിക്കിയാല്‍ മതി )
 ഇന്നി ബ്രഷ് ടൂള്‍ ( B ) എടുത്തു foreground  color ( ചിത്രം നോക്കുക ) ആയി set ചെയ്യുക ശേഷം ചതുരത്തിന്റെ   ആവശ്യമില്ലാത്ത  ഭാഗങ്ങള്‍ മായ്ച്ചു കളയുക  




അങ്ങനെ  അവസാനം  ഈ കോലമായി... എങ്ങനുണ്ട് ??

5 comments

ഓഹോ അപ്പൊ രണ്ടും കല്പിച്ചാണല്ലേ ....ആ കാറിനു പകരം, ചോദിച്ചിരുന്നെങ്കില്‍ എന്റെ ഫോട്ടോ തരായിരുന്നല്ലോ ..അപ്പൊ ഇത്രയൊക്കെ ഉള്ളു സ്നേഹം ...

nice tut... continue...

ഉനു നീയിപ്പോഴും ഫോട്ടോ തന്നോടാ.. നമക്ക് പരിണാമ സിദ്ധാന്തത്തെ കുറിച്ചൊരു പോസ്റ്റിടാലോ...

(ചുമ്മാതാണു കെട്ടാ , കോപാക്രാന്തനാകരുത് ഹി ഹി)

guruve njan apple undaki punamayum ayilelum earekure clean anu

shanuve.. thalararuth... munpotu pooku kutee... kuru ninnoodoppamund,

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai