ഫോട്ടോയിൽ വ്യത്യസ്തമായ പല പരീക്ഷണങ്ങളും നമ്മൾ മുൻപും നടത്തിയിട്ടുണ്ട്. ഇവിടെ സ്മൈലി
ഇഫക്റ്റ് നമുക്ക് വേണ്ടി ടൂട്ടോറിയൽ ആക്കിയിരിക്കുന്നത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും അനുമാഹി.
   ഫോട്ടോഷോപിൽ നമുക്കൊരു പിക്ചർ ഓപൺ ചെയ്യാം. .ശേഷം menu -> filter -> liquify ...സെലക്ട്‌ ചെയ്യുക.. ചിത്രം ശ്രദ്ധിക്കുക.


 വന്നിരിക്കുന്ന വിന്റോയിൽ ചിത്രത്തിൽ മാർക്ക് ചെയ്തിരിക്കുന്ന " freeze mask tool " സെലെക്‍റ്റ് ചെയ്യുക.  (keyboard shortcut F ) ചിത്രത്തിൽ കാണുന്നത്പോലെ മാസ്ക്ക് ടൂൾ ഉപയോഗിച്ച് ചുണ്ട് ഒഴികെ ബാക്കി ഭാഗങ്ങളിൽ വരയുക


 ഇനി ചിത്രം നോക്കുക... ആദ്യം ബ്രഷ് സൈസ് അഡ്ജസ്റ്റ് ചെയ്യുക...ശേഷം forward wrap tool സെലക്ട്‌ ചെയ്യുക...പിന്നെ മൌസില്‍ ലെഫ്റ്റ് ബട്ടണ്‍ ഞെക്കി പിടിച്ചു ചുണ്ടിന്റെ രണ്ടു സൈഡും കുറച്ചു മുകളിലേക്ക് വലിക്കുക.. തുടക്കം അല്പമൊക്കെ കഷ്ടപ്പെട്ടാലും പിന്നെ അതു ശീലമായിക്കൊള്ളും. അല്ല ശരിയായിക്കൊള്ളും..


 ഇനി ഒരല്പം കളർ ബാലൻസും ബ്രൈറ്റ്നസുമൊക്കെ ക്കൊടുത്താൽ സംഗതി കഴിഞ്ഞു....

7 comments

ഹ ഹ ഹ എന്റെ പടം എപ്പൊ പിടിച്ചാലും ഒരു ജാതി ഇഞ്ചി കടിച്ച കുരങ്ങന്റെ പോലെയാ കിട്ടുന്നത്‌
ഇനി അതു ഞാന്‍ ശരിയാക്കിക്കോളം നന്ദി ഈ വേല പഠിപ്പിച്ചതിന്‍ :)

എന്റെ പഴയ ഓർമ്മകളിലൂടെ ഞാനൊന്ന് സഞ്ചരിക്കട്ടെ കുഞ്ഞാക്കാ. കുഞ്ഞാക്കയുണ്ടല്ലോ ഇവിടെ പിന്നെന്താ പേടിക്കാൻ. ആശംസകൾ.

ഇന്ത്യ ഹെറിറ്റേജ് ഹ ഹ ചിരിപ്പിച്ചു...........

വല്ലപ്പോഴും ഇഞ്ചി കടിക്കാത്ത കുരങ്ങനെ പോലെ വരാറുണ്ടോ ഇന്ത്യ ഹെറിറ്റേജ്‌ ? : D

kollam


sundaram kollam

kollam


sundaram kollam

da fasalu very good your blog

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai